സഞ്ജയ് ഗെയ്ക്‌വാദ് | Photo: facebook.com|ramesh.c.sharma.94
മുംബൈ: ശിവസേന നേതാവും ബിസിനസ്സുകാരനുമായ സഞ്ജയ് ഗെയ്ക്‌വാദിനെതിരെ വൈദ്യുതി മോഷണത്തിന് കേസ്. 35,000 രൂപയുടെ വൈദ്യുതി മോഷ്ടിച്ചെന്ന് കാണിച്ച് മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി കമ്പനി (എം.എസ്.ഇ.ഡി.സി.എല്‍)യാണ് ഗെയ്ക്‌വാദിനെതിരേ കൊല്‍സെവാഡി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.
ഗെയ്ക്‌വാദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മ്മാണ സ്ഥലത്ത് വൈദ്യുത മോഷണം നടന്നതായി കഴിഞ്ഞ മാര്‍ച്ചിലാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വൈദ്യുതി ബില്ലായ 34,840 രൂപയും പിഴയായി 15,000 രൂപയും അടയ്ക്കണമെന്ന് എം.എസ്.ഇ.ഡി.സി.എല്‍ ആവശ്യപ്പെട്ടെങ്കിലും ഇതില്‍ വീഴ്ച വരുത്തിയതോടെ ജൂണ്‍ 30-ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്തതോടെ ജൂലൈ 12-ന് ഗെയ്ക്‌വാദ് പിഴ അടച്ചെന്നും എം.എസ്.ഇ.ഡി.സി.എല്‍ അധികൃതര്‍ അറിയിച്ചു.
ബിസിനസ്സുകാരനായ ഗെയ്ക്‌വാദ് അടുത്തിടെയാണ് എട്ടു കോടി രൂപ വില മതിക്കുന്ന റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കിയത്. അതേസമയം, വൈദ്യുതി മോഷണത്തില്‍ ഗെയ്ക്‌വാദിന് പങ്കില്ലെന്ന് ശിവസേന നേതാക്കള്‍ അറിയിച്ചു.
Content Highlights: case against shivsena leader sanjay gaikwad for electricity theft
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..