പെരിന്തൽമണ്ണയിൽ പിടികൂടിയ കഞ്ചാവും ലഹരി ഗുളികകളും
പെരിന്തല്‍മണ്ണ: മയക്കുമരുന്നു ഗുളികകളും കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ പിടിയിലായ തിരൂര്‍ സ്വദേശികള്‍ ലഹരിവിതരണം നടത്താനൊരുങ്ങിയത് വസ്ത്രവില്പനയുടെ മറവില്‍. മുംബൈയിലെ മാര്‍ക്കറ്റുകളില്‍ നിന്നാണ് ഇവര്‍ നാട്ടില്‍ വില്പനയ്ക്കുള്ള വസ്ത്രങ്ങളെത്തിച്ചിരുന്നത്. ഇടയ്ക്കിടെയുള്ള മുംബൈ യാത്രകളില്‍ പ്രദേശത്തെ മാര്‍ക്കറ്റുകളിലെ ലഹരി ഏജന്റുമാരുമായുള്ള ബന്ധമാണ് മയക്കുമരുന്ന് വിതരണരംഗത്തേക്ക് എത്തിച്ചത്.
കേരളത്തിലേക്ക് ഇവയെത്തിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണംചെയ്താല്‍ വന്‍ ലാഭമുണ്ടാവുമെന്ന് ബോധ്യപ്പെട്ടതോടെയാണ് വസ്ത്രങ്ങള്‍ക്കൊപ്പം മയക്കുമരുന്നും എത്തിച്ചത്. ലഹരി ഗുളികകള്‍ ഒരുമിച്ചുവാങ്ങി കുറെച്ചണ്ണം ചെറിയ പായ്ക്കറ്റുകളിലാക്കി 500 മുതല്‍ ആയിരം രൂപയ്ക്കുവരെ വില്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തില്‍ കുറച്ച് വില്‍പന നടത്തിയതായും പോലീസ് പറയുന്നു.
അഞ്ചിരട്ടിവരെ ലാഭംകണക്കാക്കി വില പറഞ്ഞുറപ്പിച്ചതിനു ശേഷമാണ് കഞ്ചാവും ലഹരിഗുളികകളും കൈമാറാന്‍ പ്രതികളെത്തിയത്.
ലഹരിവിതരണം വിജയിച്ചാല്‍ കൂടിയ അളവില്‍ കൊണ്ടുവരാമെന്ന ധാരണയും മുംബൈയിലെ ഏജന്റുമായി ഇവരുണ്ടാക്കിയിരുന്നു. എന്നാല്‍ പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ പ്രതികളായ മുഹമ്മദ് ഹജ്സറും മുഹമ്മദ് നിഷാദും പിടിയിലാവുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..