പെൺകുട്ടികൾക്ക്‌ അജ്ഞാതരുടെ ഫോൺ; മുന്നറിയിപ്പുമായി സിറ്റി പോലീസ്


നഗരത്തിലെ ഒരു കോളേജിലെ ഏതാനും വിദ്യാർഥിനികളുടെ മൊബൈൽഫോണിലേക്കാണ് വിളിയെത്തിയത്. വിളിച്ചവർ കുട്ടികളിൽനിന്ന് കുറേ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

-

തൃശ്ശൂർ: ജനമൈത്രി പോലീസാണെന്നും സൈബർ സെല്ലിൽനിന്ന്‌ വിളിക്കുന്നുവെന്നും പറഞ്ഞ് പെൺകുട്ടികളുടെ ഫോണിലേക്ക് അജ്ഞാതരുടെ ഫോൺവിളി. നഗരത്തിലെ ഒരു കോളേജിലെ ഏതാനും വിദ്യാർഥിനികളുടെ മൊബൈൽഫോണിലേക്കാണ് വിളിയെത്തിയത്. വിളിച്ചവർ കുട്ടികളിൽനിന്ന് കുറേ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

നിരവധി പെൺകുട്ടികളുടെ ഫോൺനമ്പറുകളിലേയ്ക്ക് ഫോൺവിളി വന്നു. ഇൗ പശ്ചാത്തലത്തിൽ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശ പ്രകാരം സൈബർ സെൽ ഉദ്യോഗസ്ഥർ ആ പെൺകുട്ടികളുടെ ഫോണിലേക്ക് വിളിച്ച ടെലിഫോൺ നമ്പർ പരിശോധിച്ചു.

ഇതു സംബന്ധിച്ച് കമ്മിഷണർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘കുറ്റവാളികൾ ഉപയോഗിക്കുന്ന ഇത്തരം ഫോൺനമ്പറുകൾ എല്ലാംതന്നെ കൃത്രിമ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ഇൻറർനെറ്റ് അധിഷ്ഠിത ഫോൺ നമ്പറുകളാണ്. ഫോൺ വിളി നമ്മുടെ ഫോണിലേക്ക് എത്തുമ്പോൾ അതിൽ നമ്പർ തെളിയുമെങ്കിലും ഇത് വിളിക്കുന്ന ആളുടെ യഥാർഥ നമ്പർ ആയിരിക്കണമെന്നില്ല. ഇതുമൂലം അന്വേഷണ ഏജൻസികൾക്ക് കുറ്റവാളിയിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടും.

പെൺകുട്ടികളെ വരുതിയിലാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. പിന്നീട് ലൈംഗികചൂഷണം നടത്തും.

ഇതിനെ നേരിടാനുള്ള സുരക്ഷാ നിർദേശങ്ങൾ:

* പരിചിതമല്ലാത്ത ടെലിഫോൺ കോളുകളോട് പ്രതികരിക്കരുത്.

* ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള അസ്വാഭാവിക സംഭാഷണങ്ങളിൽ വീണുപോകരുത്.

* ജനമൈത്രി പോലീസ്, സൈബർ സെൽ തുടങ്ങിയ പോലീസ് വിഭാഗങ്ങൾ പൊതുജനങ്ങളുമായി ബന്ധപ്പെടുമ്പോൾ വിളിക്കുന്നയാളുടെ പേര്, ഔദ്യോഗിക പദവി, വിലാസം എന്നിവ വെളിപ്പെടുത്തും.

* കേരളാ പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി വെബ് സൈറ്റുകൾ പരിശോധിക്കുക.

* നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ ഏതെങ്കിലുമൊന്ന് കുറ്റവാളിയുടെ കൈവശം ഉണ്ടായിരിക്കാം, എന്നുകരുതി നിങ്ങളുടെ എല്ലാ വിവരങ്ങളും അയാളിൽ എത്തിച്ചേർന്നു എന്നു കരുതരുത്.

* വ്യക്തിഗത വിവരങ്ങൾ ചോർത്താൻ കുറ്റവാളികൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളാണ്. സാമൂഹിക മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുമ്പോൾ അതീവജാഗ്രത പുലർത്തണം.

* നിങ്ങൾ ഏതെങ്കിലും സേവനദാതാക്കളെ വിശ്വസിച്ചേൽപ്പിക്കുന്ന വിവരങ്ങൾ ക്രമിനലുകളുടെ കൈവശം എത്തിച്ചേരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സൈറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ സ്വയം ഉത്തരവാദിയാകുക.

* സംശയം തോന്നുന്ന ഫോൺവിളികളിൽ വിളിക്കുന്നയാളുടെ ഫോൺനമ്പർ നിങ്ങൾ ചോദിച്ചറിയുക. കൂടുതൽ വിവരങ്ങൾ അങ്ങോട്ട് വിളിച്ചുപറയാം എന്ന് അറിയിക്കുക.

*സംശയനിവാരണത്തിനായി ജില്ലാ പോലീസ് ആസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി ബന്ധപ്പെടണം.

തൃശ്ശൂർ സിറ്റി പോലീസ് സൈബർ സെൽ: 9497962836

Content Highlights: call from unknown numbers girl's phone Thrissur City police gives warning

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented