മൻഹാസ് അബുലീസിന്റെ പക്കൽനിന്ന് പിടികൂടിയ സ്വർണമിശ്രിതം(ഇടത്ത്) പിടിയിലായ മൻഹാസ് അബുലീസ്(വലത്ത്)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ വിമാന ജീവനക്കാരന് മന്‍ഹാസ് അബുലീസ് സ്ഥിരം കള്ളക്കടത്തുകാരനാണെന്ന് അന്വേഷണസംഘം. ഇയാള്‍ രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴി നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം.
സ്പൈസ് ജെറ്റിലെ കാബിന് ക്രൂ ആയ മന്‍ഹാസ് അബുലീസ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇതിന് പുറമേ ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണകടത്ത് നടത്തിയതായാണ് വിവരം.
ചെന്നൈ ലോബിക്ക് വേണ്ടിയാണ് മന്‍ഹാസ് സ്വര്‍ണം കടത്തിയിരുന്നതെന്നാണ് സൂചന. നിലവില്‍ കൊച്ചിയിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.
കഴിഞ്ഞ ദിവസമാണ് സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയര്‍ കാബിന് ക്രൂവായ മന്‍ഹാസിനെ 2.55 കിലോ സ്വര്‍ണമിശ്രിതവുമായി ഡി.ആര്.ഐ. പിടികൂടിയത്. റാസല്‍ഖൈമയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തില്‍ കാബിന് ക്രൂവായിരുന്നു ഇയാള്‍. സ്വര്‍ണം മിശ്രിതമാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്.ഐ. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെ കാബിന് ക്രൂവിനെ പിടികൂടുകയായിരുന്നു.
മന്ഹാസിന് പുറമേ മലപ്പുറം സ്വദേശി ജെയ്നാബിനെയും കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയിരുന്നു. ജെയ്നാബിന്റെ പക്കല്‍നിന്നും 915 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയതാണിയാള്‍. സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Content Highlights: cabin crew arrested in kochi for gold smuggling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..