പ്രതീകാത്മക ചിത്രം | മാതൃഭൂമി
ധർമടം(കണ്ണൂർ): തലശ്ശേരിയിലും ഗൾഫിലും നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷർഫുദ്ദീനെ (69) പോക്സോ കേസിൽ ധർമടം പോലീസ് ഇൻസ്പക്ടർ എം.എം. അബ്ദുൾ കരീം അറസ്റ്റ് ചെയ്തു. 15-കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
ഇതേ സംഭവത്തിൽ മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ 38-കാരനെ ഞായറാഴ്ച കതിരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കതിരൂർ ആറാംമൈലിലെ വീട്ടിൽവെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്.
പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവാണിയാൾ. ഇയാളും ഇളയമ്മയും കൂടിയാണ് പെൺകുട്ടിയെ വ്യവസായിയുടെ സമീപം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി. ഇളയമ്മയ്ക്കെതിരേയും കതിരൂർ പോലീസ് കേസെടുത്തിരുന്നു. തുടരന്വേഷണത്തിനായി കേസ് ധർമടം പോലീസിന് കൈമാറുകയായിരുന്നു.
ധർമടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയുടെ വീട്. ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാർച്ചിൽ പെൺകുട്ടിയെ വീട്ടിൽനിന്ന് ഇളയമ്മയും ഭർത്താവും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്. പീഡനശ്രമത്തിൽനിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൗൺസലിങ് നടത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
എസ്.ഐ.മാരായ ശ്രീജിത്ത്, കെ.എം. രവി, എ.എസ്.ഐ. രാജീവൻ ഒതയോത്ത്, സിവിൽ പോലീസ് ഓഫീസർ മീറജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights:businessman sharara sharafudheen arrested in pocso case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..