പോത്തുകളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് വില്‍പ്പന; സഹോദരങ്ങളടക്കം നാലുപേര്‍ പിടിയില്‍


1 min read
Read later
Print
Share

അറസ്റ്റിലായ അപ്പുമോൻ, സതീഷ്‌കുമാർ, സന്ദീപ്, അബ്ദുൾസലാം

അങ്കമാലി: പോത്തുകളെ കടത്തിക്കൊണ്ടുപോയി കശാപ്പുചെയ്ത് വില്‍പ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. കോട്ടയം നെടുങ്കുന്നം അണിയറ വീട്ടില്‍ അപ്പുമോന്‍ (26), വെള്ളാവൂര്‍ പായിക്കുടി വീട്ടില്‍ സതീഷ്‌കുമാര്‍ (37), സഹോദരന്‍ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി വീട്ടില്‍ അബ്ദുള്‍ സലാം (27) എന്നിവരാണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.

പിരാരൂര്‍, കോട്ടായി ഭാഗങ്ങളില്‍ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിലാണ് ഇവര്‍ നാലുപേരും അറസ്റ്റിലായത്. പോത്തിനെ കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയാണ് പിരാരൂരില്‍ നിന്ന് രണ്ട് പോത്തുകളെയും, കോട്ടായിയില്‍ നിന്ന് ഒരു പോത്തിനെയും കടത്തിക്കൊണ്ടുപോയത്. വൈകുന്നേരങ്ങളില്‍ പാടത്തും ഗ്രാമപ്രദേശങ്ങളിലും നടന്ന് പോത്തിനെ കണ്ടുവെയ്ക്കുകയും രാത്രി പിക്കപ്പ് വാനില്‍ കയറ്റിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. അപ്പുമോന് നെടുങ്കുന്നത്ത് ഇറച്ചിവില്‍പ്പന ശാലയുണ്ട്.

മോഷ്ടിച്ചുകൊണ്ടുവരുന്ന പോത്തുകളെ ഇവിടെയെത്തിച്ച് കശാപ്പുചെയ്ത് മാംസവില്‍പ്പന നടത്തുകയാണ് പതിവ്. ഓരോ പ്രാവശ്യവും ഓരോ സ്ഥലങ്ങളില്‍ നിന്നാണ് മോഷ്ടിക്കുന്നത്. പൊള്ളാച്ചിയില്‍ നിന്നാണ് പോത്തുകളെ കൊണ്ടുവരുന്നതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. സംഘം പലയിടങ്ങളിലും സമാനരീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സന്ദീപ് പത്തോളം കേസിലും, സതീഷ് രണ്ട് കേസിലും, അബ്ദുള്‍ സലാം മോഷണക്കേസിലും പ്രതിയാണ്. പുതിയ മോഷണത്തിന് പദ്ധതിയിടുകയായിരുന്ന ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, എസ്.ഐ.മാരായ അനീഷ് കെ. ദാസ്, പി.പി. സണ്ണി, ജയപ്രസാദ്, എ.എസ്.ഐ. സുനോജ്, എസ്.സി.പി.ഒ.മാരായ റോണി അഗസ്റ്റിന്‍, ജിസ്മോന്‍, അബ്ദുള്‍ ഖാദര്‍, ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Lady
Premium

4 min

കൂട്ടുനിന്നവർക്ക് ജോലി തിരിച്ചുകിട്ടി, അയാളെയും തിരിച്ചെടുക്കും; എനിക്കെവിടെ നീതി?- ഐ.സി.യു.അതിജീവിത

Jun 5, 2023


balesh dhankar balesh dhankhar

6 min

കൊറിയന്‍ യുവതികളോട് താത്പര്യം; ക്ലോക്കില്‍ ഒളിക്യാമറ; സീരിയല്‍ റേപ്പിസ്റ്റായ ഇന്ത്യക്കാരന്‍

Apr 1, 2023


opioid epidemic in the united states the story of the sackler family purdue pharma oxycontin
Premium

7 min

ഒരു കുടുംബത്തിന്റെ അത്യാർത്തി; ലക്ഷക്കണക്കിന് ജീവനുകളെടുത്ത ഓപിയോയ്​ഡ് ദുരന്തം | Sins & Sorrows

Jun 4, 2023

Most Commented