പ്രതീകാത്മക ചിത്രം
ഉദുമ: നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിൻറെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം സ്ഥലംവിട്ടതായി പരാതി. കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസിൽ ബന്ധുക്കളുടെ പരാതിയുള്ളത്.
അതിരാവിലെ ഭർത്തൃവീടിന്റെ സമീപത്തുനിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിൻറെ കാറിൽ കയറി പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..