ഡോ. എസ്.ആർ.ശ്രീരാഗ്
കോട്ടയം: ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്തത്.
തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇവരുടെ ഭര്‍ത്താവിന്റെ വയറുവേദനയ്ക്ക് ഡോ. ശ്രീരാഗിനെ സമീപിച്ച് ചികിത്സ തേടുകയും തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.
രണ്ടുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്താത്തതിനെത്തുടര്‍ന്ന് ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തി കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് 2500 രൂപ വാങ്ങി ശസ്ത്രക്രിയ നടത്തി. പിന്നീട് വയറുവേദനയ്ക്ക് ശമനം ഉണ്ടാകാതെ വന്നതോടെ ഒരു ഓപ്പറേഷന്‍കൂടി ചെയ്യണമെന്നും അതിന് 2500 രൂപകൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇവര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രൂപ നല്‍കുകയും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ ഡോക്ടര്‍ക്ക് കൈമാറുകയുമായിരുന്നു. പരിശോധനയില്‍ മേശയ്ക്കുള്ളില്‍നിന്ന് തുക കണ്ടെടുത്ത വിജിലന്‍സ് സംഘം ഡോക്ടറെ അറസ്റ്റുചെയ്യുകയായിരുന്നു.
ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്.ദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ., പ്രസന്നകുമാര്‍, അനില്‍ കുമാര്‍ റ്റി.കെ. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Content Highlights: bribe for surgery government doctor arrested in vaikkom
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..