-
ബ്രസീലിയ: ബ്രസീലിലെ 'പൗഡർ ക്വീൻ' എന്നറിയിപ്പെടുന്ന ലഹരിമരുന്ന് വിതരണക്കാരി അറസ്റ്റിൽ. പ്ലേബ്ലോയ് മാഗസിന്റെ മുൻ കവർ ഗേളും മോഡലുമായ ഫ്‌ളാവിയ തമായോ(22)യെയാണ് ബ്രസീലിലെ വിറ്റോറിയയിൽനിന്ന് പിടികൂടിയത്. ലഹരിമരുന്ന് വിതരണത്തിന് പുറമേ ഫ്‌ളാവിയ വൻകിട സെക്സ് റാക്കറ്റ് നടത്തിപ്പുകാരി കൂടിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്സ് റാക്കറ്റ് സംഘമാണ് ഫ്‌ളാവിയയുടേത്. കൊക്കെയ്ൻ, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവർ വൻതോതിൽ വി.ഐ.പി. ഇടപാടുകാർക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെൺകുട്ടികളെയും കൈമാറിയിരുന്നു.
വേശ്യാവൃത്തിയിലൂടെയാണ് ഫ്‌ളാവിയ ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് ഇടപാടുകാർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകി. ഇതിനിടെ മറ്റു സ്ത്രീകളെയും ഉൾപ്പെടുത്തി സംഘം വലുതാക്കി, ലഹരിക്കച്ചവടം വിപുലീകരിച്ചു. പ്ലേബോയ് മാഗസിന്റെ പോർച്ചുഗൽ എഡിഷനിൽ കവർഗേളായും ഇടംപിടിച്ചു.
ബ്രസീലിലെ പലയിടത്തും സഞ്ചരിച്ചാണ് ഫ്‌ളാവിയ ഇടപാടുകൾ ഉറപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടെയാണ് വിറ്റോറിയയിലെ ഹോട്ടലിൽനിന്ന് പിടിയിലായത്.
അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടതോടെ യുവതി അലറിവിളിച്ചെന്നും അറസ്റ്റ് തടുക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഹോട്ടലിൽ ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് വസ്ത്രങ്ങൾ ഊരിയെറിയാനും ശ്രമമുണ്ടായി. പിന്നീട് ബലംപ്രയോഗിച്ച് കൈവിലങ്ങ് അണിയിക്കുകയായിരുന്നു. കേസിന്റെ തുടർവിചാരണയ്ക്കായി യുവതിയെ ബ്രസീലിയയിലേക്ക് കൊണ്ടുപോകും.
Content Highlights:brazil powder queen arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..