പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ.
ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിനായി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച വിദ്യാര്‍ഥിക്ക് പുതിയ ഫോണ്‍ വാങ്ങിനല്‍കി പോലീസ്. ചെന്നൈയിലെ സ്‌കൂളില്‍ പഠിക്കുന്ന 13-കാരനാണ് പോലീസ് പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത്.
മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലാണ് വിദ്യാര്‍ഥി പോലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് കൃത്യത്തിലേക്ക് നയിച്ച കാരണം മനസിലായത്. മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ലെന്നും അതിനാലാണ് മോഷണം നടത്തിയതെന്നും 13-കാരന്‍ പറഞ്ഞു. ഇതെല്ലാം കേട്ടതോടെ പോലീസുകാര്‍ 13-കാരനെ കേസില്‍നിന്നൊഴിവാക്കി പുതിയ മൊബൈല്‍ ഫോണും സമ്മാനിച്ചാണ് പറഞ്ഞയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയുടെ പിതാവ് ബിസ്‌കറ്റ് കടയിലെ ജീവനക്കാരനാണ്. മാതാവ് വീട്ടുജോലിക്കാരിയും. കോവിഡ് കാരണം സ്‌കൂളിലെ ക്ലാസുകള്‍ ഓണ്‍ലൈനായെങ്കിലും മകന് അതിനുള്ള സൗകര്യമൊരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പ്രദേശത്തെ രണ്ട് മോഷ്ടക്കള്‍ക്കൊപ്പം 13-കാരനും മോഷണത്തിനിറങ്ങിയത്. തങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ പുതിയ ഫോണ്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 13-കാരനെ മറ്റുരണ്ടുപേര്‍ ഒപ്പംകൂട്ടിയത്.
Content Highlights: boy snatches mobile phone to attend online class police gifted new mobile phone to him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..