അറസ്റ്റിലായ തിരുത്തിയാംപുറത്ത് ഉമ്മർ, പാറമ്മൽ ഉസാമ, ചോലക്കാടൻ ഉമ്മർ
കുറ്റിപ്പുറം: യൂട്യൂബ് ചാനലില്‍ പാട്ടുപാടിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഠനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
പട്ടിക്കാട് സ്വദേശി വെള്ളിമേല്‍ തിരുത്തിയാംപുറത്ത് ഉമ്മര്‍ (55), കീഴാറ്റൂര്‍ സ്വദേശികളായ പാറമ്മല്‍ ഉസാമ (47), ചോലക്കാടന്‍ ഉമ്മര്‍ (36) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം സി.ഐ. ശശീന്ദ്രന് മേലയിലും സംഘവും അറസ്റ്റുചെയ്തത്.
വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
യൂട്യൂബില്‍ പാടിപ്പിക്കാമെന്നു പറഞ്ഞു കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്ത പ്രതികള്‍ പിന്നീട് പലപ്പോഴും കുട്ടിയെ തനിച്ചാണ് വീട്ടില്‍നിന്നു കൊണ്ടുപോയത്.
കുട്ടിക്ക് മൊബൈല്‍ഫോണും പണവും മറ്റും പ്രതികള്‍ നല്കി. ചോലക്കാടന്‍ ഉമ്മര്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. പ്രതികളെ തിരൂര്‍ കോടതി റിമാന്‍ഡ്ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..