കരണ്‍ ജോഹറിനെതിരേ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തി; എന്‍.സി.ബി.ക്കെതിരേ ഗുരുതര ആരോപണം


കരൺ ജോഹർ | ഫോട്ടോ: പി.ടി.ഐ.

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)ക്കെതിരേ ഗുരുതര ആരോപണം. കേസിൽ കരൺ ജോഹർ അടക്കമുള്ള പ്രമുഖർക്കെതിരേ മൊഴി നൽകാൻ അറസ്റ്റിലായ ക്ഷിതിജ് രവി പ്രസാദിന് മേൽ എൻ.സി.ബി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് ക്ഷിതിജിന്റെ അഭിഭാഷകൻ പറഞ്ഞു. എൻ.സി.ബി. ഉദ്യോഗസ്ഥർ തന്റെ കക്ഷിയെ ഉപദ്രവിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും അഭിഭാഷകനായ സതീഷ് മാൻഷിൻഡെ ആരോപിച്ചു.

സംവിധായകൻ കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസിലായിരുന്നു ക്ഷിതിജ് രവി പ്രസാദ് നേരത്തെ പ്രവർത്തിച്ചിരുന്നത്. സെപ്റ്റംബർ 26-നാണ് ക്ഷിതിജിനെ മയക്കുമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിനെതിരേ അദ്ദേഹത്തിന്റെ അഭിഭാഷകൻ രംഗത്തെത്തിയിരിക്കുന്നത്.

കരൺ ജോഹർ ഉൾപ്പെടെയുള്ള ധർമ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടവരെ കേസിൽ ഉൾപ്പെടുത്താനാണ് എൻ.സി.ബി.യുടെ നീക്കം. ഇവർക്കെതിരേ മൊഴി നൽകാനായി അന്വേഷണ ഉദ്യോഗസ്ഥർ ക്ഷിതിജിനെ ഉപദ്രവിക്കുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു.

അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും എൻ.സി.ബി. വൃത്തങ്ങൾ നിഷേധിച്ചു. തികച്ചും പ്രൊഫഷണൽ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും ക്ഷിതിജിന്റെ അഭിഭാഷകൻ ആരോപിച്ചതെല്ലാം അസത്യങ്ങളാണെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights:bollywood drug case kshijit ravi prasads advocate says his client pressurized by ncb to give statement against karan johar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented