കടബാധ്യത: കൊല്ലത്തെ ബോട്ടുടമ ബന്ധുവിന്റെ ബോട്ടില്‍ ജീവനൊടുക്കിയ നിലയില്‍


-

കൊല്ലം: കടബാധ്യതമൂലം ബോട്ടുടമ ബന്ധുവിന്റെ ബോട്ടിൽ തൂങ്ങിമരിച്ചു. കാവനാട് മുക്കാട് ഫാത്തിമ ഐലൻഡ് പുത്തൻതുരുത്ത് സുബിൻ നിവാസിൽ സുപ്രിയാൻ (45) ആണ് മരിച്ചത്. ബോട്ടുടമയായ ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് കക്ക വാരാനെന്ന് പറഞ്ഞാണ് സുപ്രിയാൻ വീട്ടിൽനിന്നിറങ്ങിയത്. അവിടെനിന്നാണ് ഫാത്തിമ ഐലൻഡിൽ കെട്ടിയിരുന്ന തന്റെ ബോട്ടിന് സമീപം നിർത്തിയിട്ടിരുന്ന ബന്ധുവിന്റെ ബോട്ടിലെത്തിയത്. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ബോട്ട് കടലിലിറക്കാനുള്ള തയ്യാറെടുപ്പ് സുപ്രിയാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതിനായി ലക്ഷക്കണക്കിന് രൂപ വേണ്ടിവരുമെന്നത് ഇയാളെ മനോവിഷമത്തിലാക്കിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. നിരോധനം അവസാനിച്ചിട്ടും പ്രതികൂല കാലാവസ്ഥമൂലം കടലിൽ പോകാനായില്ല.

മാസങ്ങളായി ബോട്ട് കടലിലിറക്കാനാകാത്തതും സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കിയിരുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം സുപ്രിയാന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ബുധനാഴ്ച രാവിലെ മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ നടക്കും. സരിതയാണ് സുപ്രിയാന്റെ ഭാര്യ. മക്കൾ: സുബിൻ, നിഥിൻ.

മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ, ബോട്ടുടമകൾ കടക്കെണിയിൽ

കൊല്ലം : കടലോരമേഖലയിലെ ദുരിതങ്ങൾക്ക് അറുതിയില്ല. ട്രോളിങ് നിരോധനം കഴിഞ്ഞയുടൻ കടലിൽ പോകാൻ തയ്യാറെടുത്തിരുന്ന മത്സ്യത്തൊഴിലാളികളെ കാലാവസ്ഥാമാറ്റം വലയ്ക്കുകയാണ്. കടക്കെണിയിലായ ബോട്ടുടമകളിലൊരാൾ ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതിൽ അദ്ഭുതമില്ലെന്നാണ് ചെറിയ ബോട്ടുകളുടെ ഉടമകൾ പറയുന്നത്.

ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുംമൂലം മാസങ്ങളായി തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ഉണ്ടായിരുന്നില്ല. ട്രോളിങ് നിരോധനം കഴിഞ്ഞാലുടൻ കടലിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു േബാട്ടുടമകളിൽ പലരും. ബോട്ടുകളിൽ ഐസ് നിറച്ചവർവരെയുണ്ട്. മഴയും കാറ്റുംമൂലം മീൻപിടിത്തം അനിശ്ചിതത്വത്തിലായത് തൊഴിലാളികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് പലരും ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്.

വലയും ഇന്ധനവുമടക്കം ഒരു ലക്ഷത്തോളം രൂപ വേണം ഒരു ചെറിയ ബോട്ട് കടലിൽ ഇറക്കാൻ. എന്നാൽ കാര്യമായി മീൻ കിട്ടാതാകുന്നതോടെ പലരും പലിശയ്ക്ക് പണമെടുക്കുകയാണ്.

പട്ടിണിയും കടവും മൂലം കായലുകളിൽനിന്ന് കക്ക വാരി ഉപജീവനം നടത്തുന്ന ചെറിയ ബോട്ടുടമകൾ കാവനാട് ഭാഗത്തുണ്ട്. ചൊവ്വാഴ്ച മരിച്ച സുപ്രിയാനും ലക്ഷങ്ങളുടെ ബാധ്യതയാണുണ്ടായിരുന്നത്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:boat owner commits suicide in kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented