പ്രതീകാത്മക ചിത്രം | Mathrubhumi
ഭുവനേശ്വർ: ബൈക്കിന് വഴി നൽകിയില്ലെന്ന് പറഞ്ഞ് മൂന്നംഗസംഘം ബിജെപി നേതാവിനെ മർദിച്ച് കൊലപ്പെടുത്തി. ബിജെപി നേതാവും ബാലസോറിലെ യുവമോർച്ച ജില്ലാ ഇൻ-ചാർജുമായ രഞ്ജിത് പ്രധാൻ(48) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി മയൂർബഞ്ച് ജില്ലയിലെ കുസുംപുർ ഛാക്കിന് സമീപമായിരുന്നു സംഭവം. കാറിൽ നൗസാഹിയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു രഞ്ജിത്. ഇതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘവുമായി വാക്കേറ്റമുണ്ടായത്. ബൈക്കിന് കടന്നുപോകാൻ വഴി നൽകിയില്ലെന്ന് ആരോപിച്ച് മൂന്നംഗ സംഘം രഞ്ജിത്തിനോട് തട്ടിക്കയറി. പിന്നാലെ കാറിൽനിന്ന് പിടിച്ചുവലിച്ച് പുറത്തിറക്കിയ ശേഷം ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ജിതിനെ വഴിയിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയും ചെയ്തു. പിന്നീട് രഞ്ജിതിനെ നാട്ടുകാർ ചേർന്ന് ഉഡാല സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. നിരന്തരമായ മർദനത്തെ തുടർന്ന് തലയിലും നെഞ്ചിലും ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു.
Content Highlights:bjp leader thrashed to death in odisha
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..