-
അമ്പലപ്പുഴ: വിദേശമദ്യ വില്‍പ്പനശാലയ്ക്കെതിരേ സമരത്തില്‍ പങ്കെടുത്തിട്ടുള്ള ബി.ജെ.പി. നേതാവിനെ ചാരായവുമായി അമ്പലപ്പുഴ പോലീസ് പിടികൂടി.
ബി.ജെ.പി. പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി കൊട്ടാരവളവ് സുരേഷ്ഭവനില്‍ എല്‍.സുരേഷി(37)നെയാണ് സി.ഐ. ടി.മനോജും സംഘവും പിടികൂടിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തോട്ടപ്പള്ളി കൊട്ടാരവളവില്‍ വച്ചാണ് പിടിയിലാകുന്നത്. മദ്യലഹരിയില്‍ ബൈക്കില്‍ സഞ്ചരിച്ച ഇയാള്‍ നിയന്ത്രണം തെറ്റി റോഡില്‍ വീണു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി.
ബൈക്കില്‍നിന്ന് ഒരു ലിറ്റര്‍ ചാരായവും കണ്ടെടുത്തു. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കി. മുന്‍പ് സി.പി.എം. പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായിരുന്ന സുരേഷ് ഏതാനും വര്‍ഷം മുന്‍പാണ് ബി.ജെ.പി.യിലെത്തിയത്.
ഇയാളെ ബി.ജെ.പി.യുടെ സംഘടനാ ചുമതലകളില്‍നിന്ന് ഒഴിവാക്കിയതായി നിയോജകമണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് പറഞ്ഞു.
Content Highlights: bjp leader detained with arrack in ambalappuzha alappuzha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..