മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ ഡി.എന്‍.എ. ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി പത്താം തീയതിയിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇതോടൊപ്പം കേസ് തള്ളിക്കളയണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ വാദംകേള്ക്കുന്നതും ഫെബ്രുവരി പത്തിലേക്ക് മാറ്റി. കേസില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും കേസ് പരിഗണിക്കുന്നത് പത്താം തീയതിയിലേക്ക് മാറ്റുകയുമായിരുന്നു.
2019-ലാണ് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരേ പീഡനപരാതിയുമായി രംഗത്തെത്തിയത്. ദുബായില്‍ ഡാന്‍സ് ബാറില്‍ നര്‍ത്തകിയായിരുന്ന തന്നെ ബിനോയ് അവിടെവെച്ച് പരിചയപ്പെട്ടെന്നും വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഈ ബന്ധത്തില്‍ ഒരു മകനുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു.
എന്നാല്‍ തനിക്കെതിരേയുള്ള പീഡനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2019 ജൂലായില്‍ ഈ ഹര്‍ജി പരിഗണിച്ചാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. 17 മാസത്തിന് ശേഷമാണ് ഡി.എന്‍.എ. ഫലം മുംബൈ പോലീസിന് ലഭിച്ചത്. 2020 ഡിസംബറില്‍ ഡി.എന്‍.എ. ഫലം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ ഫലം പുറത്തുവിടണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
Content Highlights: binoy kodiyeri dna result petition in bombay high court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..