പ്രതീകാത്മക ചിത്രം | മാതൃഭൂമി
പട്‌ന: ആണ്‍കുട്ടികളുടെ പേരിലും സാനിറ്ററി നാപ്കിനുള്ള ഫണ്ട് അനുവദിച്ചതായി കണ്ടെത്തിയതിന് പിന്നാലെ സ്‌കൂളിനെതിരേ അന്വേഷണം. ബിഹാറിലെ ഹല്‍കോരി ഷാ സര്‍ക്കാര്‍ സ്‌കൂളിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള 'പോഷക് യോജന' പദ്ധതിയുടെ ഫണ്ടാണ് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് പോഷക് യോജന. എന്നാല്‍ മാഞ്ജി ബ്ലോക്കിലെ ഹല്‍കോരി ഷാ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ പണം അനുവദിച്ചതായാണ് രേഖകളിലുള്ളത്. സ്‌കൂളില്‍ പുതുതായി ചാര്‍ജെടുത്ത പ്രധാനാധ്യാപകനായ റെയ്‌സുല്‍ ഇഹ്‌റാര്‍ ഖാനാണ് ഫണ്ടിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കണക്കുകള്‍ സഹിതം കത്തെഴുതുകയായിരുന്നു.
2019-ന് മുമ്പാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് പ്രധാനാധ്യാപകന്റെ കത്തില്‍ പറയുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ അജയ്കുമാര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: bihar school allotted fund for boys in sanitary napkin scheme investigation begins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..