കോവിഡ് കേന്ദ്രത്തില്‍ കഴിയുന്നതിനിടെ സമീപത്തെ ഹോസ്റ്റലില്‍ മോഷണം; ബിഹാര്‍ സ്വദേശി പിടിയില്‍


-

വട്ടിയൂര്‍ക്കാവ്: കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി നഗരസഭയുടെ കേന്ദ്രത്തില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുകയായിരുന്ന ബീഹാര്‍ സ്വദേശി സമീപത്തെ ഹോസ്റ്റലില്‍ മോഷണം നടത്തിയതിനു പിടിയില്‍. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് വളപ്പിലെ അല്‍ഫോണ്‍സ ഹോസ്റ്റലില്‍ മോഷണം നടത്തിയതിനാണ് രാജ്കപൂര്‍(20) എന്നയാളെ മണ്ണന്തല പോലീസ് പിടികൂടിയത്. സമീപത്ത് കോവിഡ് നിരീക്ഷണകേന്ദ്രമുള്ളതിനാല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ താമസമില്ല.

പൂട്ടിയിട്ടിരുന്ന രണ്ടു മുറികളുടെ പൂട്ടു തകര്‍ത്താണ് മോഷണം. ഒരു മുറിയിലെ മേശയ്ക്കകത്തു സൂക്ഷിച്ചിരുന്ന 1500 രൂപ നഷ്ടമായി. മണ്ണന്തല ഇന്‍സ്‌പെക്ടര്‍ സജുകുമാറിന്റെ നേതൃത്വത്തില്‍ രാത്രിയോടെ ഹോസ്റ്റലില്‍ പരിശോധന നടത്തിയപ്പോള്‍ മറ്റൊരു മുറിയില്‍നിന്ന് രാജ്കുമാറിനെ കണ്ടെത്തുകയായിരുന്നു.

1500 രൂപയും പത്തോളം പൂട്ടുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. ഇയാളുടെ 30 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് ഇയാള്‍ പിടിയിലായത്. കോടതി ഇയാളെ റിമാന്‍ഡുചെയ്തു..

Content Highlights: bihar native arrested in theft case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented