Screengrab: Youtube.com|Zee Bihar Jharkhand
പട്‌ന: ബിഹാറിലെ നളന്ദയില്‍ യുവാവിനെ ബന്ദിയാക്കി തോക്കിന്‍മുനയില്‍നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി. ധനൂകി സ്വദേശിയായ നിതീഷ്‌കുമാറാണ് തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ വിവാഹത്തിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
നളന്ദയിലെ പരാഹോ ഗ്രാമത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. നവംബര്‍ 11-ന് സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജയ്ക്കായി പോയതായിരുന്നു നിതീഷ്‌കുമാര്‍. ഇവിടെനിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ആയുധങ്ങളുമായെത്തിയ ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നുമാണ് യുവാവിന്റെ പരാതി.
എതിര്‍ക്കാന്‍ശ്രമിച്ചപ്പോള്‍ മര്‍ദിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അന്നേദിവസം രാത്രി മുഴുവന്‍ ഗ്രാമത്തില്‍ ബന്ദിയാക്കിയെന്നും യുവാവ് പറയുന്നു. കഴിഞ്ഞദിവസമാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
അതിനിടെ, സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ മര്‍ദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തി വിവാഹചടങ്ങുകള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിലുണ്ട്. വധുവായ യുവതിയെയും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരെയും ദൃശ്യങ്ങളില്‍കാണാം.
യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിതേന്ദ്രകുമാര്‍ അറിയിച്ചു.
Content Highlights: bihar man filed complaint he says he was taken hostage and forcefully married off


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..