പ്രതീകാത്മക ചിത്രം | PTI
പട്‌ന: മകളെ തട്ടിക്കൊണ്ടുപോയെന്ന് പിതാവ് പരാതി നല്‍കിയതിന് പിന്നാലെ വിവാഹം കഴിഞ്ഞെന്ന വെളിപ്പെടുത്തലുമായി മകളുടെ വീഡിയോ. ബിഹാറിലെ ഹാജിപുര്‍ സ്വദേശിയുടെ മകളാണ് പിതാവിന്റെ പരാതി വ്യാജമാണെന്നും തന്റെ വിവാഹം കഴിഞ്ഞെന്നും അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഒരു യുവാവിനൊപ്പമുള്ള വീഡിയോയില്‍ ഇത് തന്റെ വരനാണെന്നും തന്റെ വിവാഹം കഴിഞ്ഞെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പിതാവിന്റെ പരാതി വ്യാജമാണെന്നും പോലീസ് തങ്ങളെ സഹായിക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും താന്‍ സന്തോഷവതിയാണെന്നും പപ്പ ഞങ്ങളെ ശല്യപ്പെടുത്തരുതെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ബന്ധുക്കളോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നതോടെ പോലീസും ആശയക്കുഴപ്പത്തിലായെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയതായും വിവരങ്ങളില്ല.
Content Highlights: bihar girl claims she married and dismissing her fathers abduction complaint


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..