നീണ്ടകര(കൊല്ലം):സര്‍ക്കാര്‍ വിതരണ മദ്യശാലയിലെ ജീവനക്കാരന് മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയ യുവാവ് കുപ്പിയെറിഞ്ഞ് ജീവനക്കാരനെ പരിക്കേല്‍പ്പിച്ചു. ജീവനക്കാരനായ മഹേന്ദ്രന്പിള്ളയ്ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനു ലാലിനെ (34) ചവറ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ നീണ്ടകരയിലെ സര്‍ക്കാര്‍ വിതരണ മദ്യശാലയില്‍ ഇയാള്‍ മദ്യം വാങ്ങാനെത്തി. സര്‍ക്കാര്‍ നിയമം അനുസരിച്ചുള്ള രേഖകളില്ലാതെ വന്ന ഇയാള്‍ മദ്യം തരണമെന്നാവശ്യപ്പെടുകയും എന്നാല്‍ രേഖകളില്ലാതെ മദ്യം നല്‍കാനാകില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ പിന്തിരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ വൈകീട്ട് വീണ്ടും എത്തി മദ്യം നല്കണമെന്നാവശ്യപ്പെട്ടു. മദ്യം കിട്ടാതായതോടെ ജീവനക്കാരും അനുലാലും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടയില്‍ അകത്തുകടന്ന് മദ്യക്കുപ്പിയെടുത്തെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവം അറിഞ്ഞ് ചവറ സി.ഐ. എ.നിസാമുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടി. പൊതുമുതല്‍ നശിപ്പിച്ചതിനും ജോലിക്ക് തടസ്സം നിന്നതിനുമാണ് കേസെടുത്തിരിക്കുന്നുത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മഹേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: bevco employee attacked in neendakara kollam
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..