ബിനോയ് ഷാനൂരിനെയും ഷുഹൈബിനെയും വാഹനമുൾപ്പെടെ രാമൻകുളങ്ങരയിൽനിന്ന് പോലീസ് പിടികൂടിയപ്പോൾ
ഇരവിപുരം : ഇരുപതുലക്ഷംരൂപ വിലവരുന്ന 60,000 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടി.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൊല്ലൂര്‍വിള തേജസ് നഗര്‍ 151, ഷാനൂര്‍ മന്‍സിലില്‍ ബിനോയ് ഷാനൂര്‍ (40) വടക്കേവിള വയലില്‍വീട്ടില്‍ ഷുഹൈബ് (45) എന്നിവരെയാണ് കൊല്ലം സിറ്റി പോലീസ് പിടികൂടിയത്. പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപം തേജസ് നഗര്‍ 152, നെടിയവിള വീട്ടില്‍ നൗഫ കോയ തങ്ങളുടെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്നും സമീപത്തെ ഷാനൂര്‍ മന്‍സിലില്‍ ബിനോയി ഷാനൂറിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. 24 ചാക്കുകളിലായാണ് 60,000 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇരവിപുരം പോലീസ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതോടെ ഇരുവരും ഒളിവില്‍പ്പോവുകയായിരുന്നു.
ഇവരുടെ ഒളിയിടങ്ങളെക്കുറിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. നസീര്‍ എം.എ.യുടെ നേതൃത്വത്തില്‍ ഇരവിപുരം എസ്.ഐ.അനീഷ്, ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എസ്.ഐ. ജയകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ സീനു, സജു, ബൈജു ജെറോം, മനു, രതീഷ്, റിബു, ലിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: banned gutka products seized from eravipuram kollam, congress local leader arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..