ഷുബൂസ്
ബെംഗളൂരു: ബംഗ്ലാദേശി യുവതിയെ ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ബംഗ്ലാദേശ് സ്വദേശി ഷുബൂസ് (30) ആണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെ അവലഹള്ളിയിലെ രാംപുര തടാകത്തിനടുത്തുനിന്നാണ് പോലീസ് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തിയത്.
ഇവിടെയുള്ള ഒരു ഷെഡിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ ഇയാൾ പുറത്തിറങ്ങി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു.
ജീപ്പ് നിർത്തിയപ്പോൾ ഇയാൾ കൈയിൽ കരുതിയ കത്തിയെടുത്ത് പോലീസിനെ അക്രമിക്കുകയായിരുന്നു. രണ്ട് പോലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ ഇയാൾക്കുനേരെ പോലീസ് വെടിയുതിർത്തു. ഇടതുകാലിനാണ് വെടിവെച്ചത്. പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ ഇയാൾ അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പോലീസിനു ലഭിച്ചവിവരം.
പീഡനദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അറസ്റ്റു ഭയന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കേസിൽ രണ്ടു സ്ത്രീകളുൾപ്പെടെ ആറു പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
Content Highlights:bangladeshi woman rape case one more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..