
മാണിക്ക് സർദർ
കണ്ണൂര്‍: 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മാണിക്ക് സര്ദറാണ് കണ്ണൂരില്‍നിന്ന് കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. തീവണ്ടി തൃശ്ശൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കണ്ണൂരിലെ കവര്‍ച്ചാക്കേസിന് പുറമേ കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മാണിക്ക് സര്‍ദര്‍. കണ്ണൂരിലെ കവര്‍ച്ചാക്കേസില്‍ ഹൂബ്ലിയില്വെച്ചാണ് മാണിക്ക് സര്ദറിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ബംഗ്ലാദേശ് സ്വദേശികളായ കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2018 സെപ്റ്റംബര്‍ ആറിനാണ് 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും മര്‍ദിച്ച് അവശരാക്കിയ ശേഷം വീട് കൊള്ളയടിച്ചത്. മര്ദിച്ചവശരാക്കിയ ഇരുവരെയും സംഘം വീട്ടിനുള്ളില്‍ കെട്ടിയിടുകയും ചെയ്തു. 25 പവന് സ്വര്‍ണവും 15000 രൂപയുമാണ് ബംഗ്ലാദേശ് സ്വദേശികള്‍ കവര്‍ച്ച ചെയ്തത്.
Content Highlights: bangladesh native manik sardar, accused in robbery and murder cases escaped from custody
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..