കൊല്ലപ്പെട്ട ഉമ്മുകുൽസു, അറസ്റ്റിലായ താജുദ്ദീൻ, ആദിത്യൻ ബിജു, ജോയൽ ജോർജ്
ബാലുശ്ശേരി: ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടില്‍ ഉമ്മുകുല്‍സു കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി ആദിത്യന് ബിജുവിനെ മലപ്പുറത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ താജുദ്ദീന്റെ സുഹൃത്താണിയാള്‍. ക്രൂരമര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് യുവതി കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൂട്ടു നിന്നതിന്റെ പേരിലാണ് ആദിത്യന് ബിജുവും സുഹൃത്തായ ജോയല്‍ ജോര്‍ജും അറസ്റ്റിലായത്. ആദിത്യന്റെ ഇരിങ്ങാവൂരെ വീട്ടിലും താനൂരുമാണ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്.
യുവതിയെ വാടകവീട്ടിലും കാറിലും ഒന്നാംപ്രതി മര്‍ദിച്ചിരുന്നതായി ഇയാള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതിനായി ഇരിങ്ങാവൂരിലെ കടയില്‍നിന്ന് ചൂരല്‍വാങ്ങി നല്‍കിയത് താനാണെന്നും വെളിപ്പെടുത്തിയിരുന്നു. ഈ കടയിലെത്തി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
കൊലചെയ്യപ്പെട്ട ദിവസം രാവിലെ ഉമ്മുക്കുല്‍സുവിനെ വീര്യമ്പ്രത്ത് നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയ കാര്‍ ഓടിച്ചതും ഇയാളാണ്. കൊടും മര്‍ദനത്തിന് ശേഷം വൈകുന്നേരം അവശ നിലയില്‍ വീര്യമ്പ്രത്തെ വാടക വീട്ടില്‍ എത്തിക്കുമ്പോഴും ഇയാള്‍ കൂടെയുണ്ട്.
റിമാന്‍ഡിലുള്ള ആദിത്യനെ ശനിയാഴ്ചയാണ് പോലീസ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്. ബാലുശ്ശേരി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍, എസ്.ഐ. കെ. ബാബു, എസ്.സി.പി.ഒ. സുരാജ്, സി.പി.ഒ. ജംഷി എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..