പാപ്പച്ചൻ ബേബി | ഫൊട്ടോ: മാതൃഭൂമി, acedu.org
കൊട്ടാരക്കര: ബാൾസ് ബ്രിഡ്ജ് സർവകലാശാല വ്യാജ ബിരുദദാന കേസിൽ പ്രതിയായ നൈജീരിയക്കാരനെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ചാൾട്ട് ഡിഹോസെ എന്ന നൈജീരിയ സ്വദേശിയെ ഫെയ്സ്ബുക്കിലൂടെയും ഇ-മെയിൽ സന്ദേശങ്ങളിലൂടെയുമാണ് കണ്ടെത്തിയത്.
കേരളത്തിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചശേഷമേ വിദേശത്തുള്ള പ്രതികളെ ഇന്റർപോളിന്റെ സഹായത്തോടെ എത്തിക്കാൻ കഴിയൂവെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. നൈജീരിയക്കാരനെ കൂടാതെ പുണെ സ്വദേശിയും കേസിൽ പ്രതിയാകും.
കേസിൽ അറസ്റ്റിലായ വാളകം സ്വദേശി പാപ്പച്ചൻ ബേബിയുടെ ഏജന്റാണ് പുണെ സ്വദേശി. ഉത്തരേന്ത്യയിൽ നിരവധിപ്പേരെ ഇയാൾ പാപ്പച്ചൻ ബേബിക്ക് പരിചയപ്പെടുത്തുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്തതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അതിനിടെ, തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കുന്നതിന് ശ്രമവും തുടങ്ങി. ഒളിമ്പിക്സ് മെഡൽ ജേതാവ് കർണം മല്ലേശ്വരി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി.അശോകൻ പറഞ്ഞു. ഓൺലൈനിലൂടെയായിരിക്കും മൊഴിയെടുക്കുന്നത്.
Content Highlights:ballsbridge university fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..