ബാലഭാസ്‌കറിന്റെ മരണം: സി.ബി.ഐ. അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്, വഴിത്തിരിവ്


ആര്‍. അനന്തകൃഷ്ണന്‍ / മാതൃഭൂമി ന്യൂസ്

ബാലഭാസ്‌കർ | ഫോട്ടോ: ഇ.എസ്. അഖിൽ | മാതൃഭൂമി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം സ്വർണക്കടത്ത് കേസിലേക്ക്. ഇതിന്റെ ഭാഗമായി 2019-ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ഡി.ആർ.ഐ. സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം നടത്താനാണ് സി.ബി.ഐ.യുടെ നീക്കം.

ബാലഭാസ്കറിന്റെ മാനേജർ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് 2019-ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുവരും ഒട്ടേറെ തവണ സ്വർണം കടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇരുവരും പിടിയിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നത്. മാത്രമല്ല, അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവൻ സോബി ജോർജും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് 2019-ലെ സ്വർണക്കടത്ത് കേസിലേക്കും സി.ബി.ഐ. അന്വേഷണം വ്യാപിപ്പിക്കുന്നത്.

ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ സ്വർണക്കടത്തുകാർക്ക് പങ്കുണ്ടോ എന്നതും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. നേരത്തെ വിഷ്ണു സോമസുന്ദരത്തെയും പ്രകാശൻ തമ്പിയെയും സി.ബി.ഐ. നുണപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

Content Highlights:balabhaskar death cbi probe on gold smuggling case



Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented