-
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയെ ചോദ്യംചെയ്തു. ഇയാളുടെ സാമ്പത്തിക ഇടപാടുകളും സ്വർണക്കടത്ത് കേസിലെ പങ്കാളിത്തവും ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വാഹനാപകടത്തിൽ പ്രകാശൻ തമ്പിക്കും മറ്റൊരു മാനേജർ വിഷ്ണുവിനും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. കോവിഡ് ബാധിതനായതിനാൽ വിഷ്ണുവിനെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. അപകടം സംഭവിക്കുന്ന സമയത്ത് ഇരുവരും ബാലഭാസ്കറുമായി അടുത്ത് പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി 20 കിലോ സ്വർണം കടത്തിയ കേസിലാണ് പ്രകാശൻ തമ്പിയെ ഡി.ആർ.ഐ. അറസ്റ്റുചെയ്തത്. തുടർന്ന് വിഷ്ണുവും അറസ്റ്റിലായി. 2018 സെപ്റ്റംബർ 25-ന് പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചത്.
Content Highlights:balabhaskar death cbi interrogated gold smuggling case accused prakashan thampi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..