ബാലഭാസ്‌കർ | ഫോട്ടോ: ഇ.എസ്. അഖിൽ | മാതൃഭൂമി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സി.ബി.ഐ.യുടെ അന്വേഷണം. മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചാണ് സി.ബി.ഐ. വിശദാംശങ്ങള്‍ തേടിയത്. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സി.ബി.ഐ. ചോദ്യംചെയ്തു.
ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നത്.
ഇന്‍ഷുറന്‍സ് പോളിസിയില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവുമാണ് നല്‍കിയിരുന്നത്. ഇതാണ് ദുരൂഹതയ്ക്കും സംശയത്തിനും കാരണമായത്. അതിനിടെ, അപകടത്തിന് ശേഷം ബാലഭാസ്‌കറിനെ ചികിത്സിച്ച ഡോക്ടര്‍മാരെയും സി.ബി.ഐ. ചോദ്യംചെയ്തു. ഇവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ മരണത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച് അന്വേഷണം നടത്താനാണ് സി.ബി.ഐ. സംഘത്തിന്റെ തീരുമാനം.
Content Highlights: balabhaskar death: cbi inquiry about his insurance policy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..