കലാഭവൻ സോബി ജോർജ് | Photo: facebook.com|soby.george.58
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കലാഭവൻ സോബി ജോർജിനെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച രണ്ടാംഘട്ട നുണ പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്. ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആവർത്തിച്ച കലാഭവൻ സോബി, പ്രതികളെ ഇനി എപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മാത്രം അറിയേണ്ടതുള്ളൂവെന്നും മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സി.ബി.ഐ. ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്കെല്ലാം ചൊവ്വാഴ്ച മറുപടി നൽകി. കഴിഞ്ഞതവണ നൽകിയ മൊഴിയെക്കുറിച്ചും ഉദ്യോഗസ്ഥർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാകാര്യങ്ങളും സി.ബി.ഐ. സംഘത്തോട് തുറന്നുപറഞ്ഞെന്നും അന്വേഷണത്തിൽ ഉടൻതന്നെ തുടർനടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കലാഭവൻ സോബി പറഞ്ഞു.
കേസിൽ ഏറെ ദുരൂഹതകളും മൊഴികളിൽ വൈരുദ്ധ്യവും നിലനിന്നിരുന്നതിനാലാണ് നാല് പേരെ സി.ബി.ഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവൻ സോബിക്ക് പുറമേ, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി ഡ്രൈവർ അർജുൻ എന്നിവരെയും കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ കലാഭവൻ സോബിയിൽനിന്ന് കൂടുതൽ വ്യക്തത ആവശ്യമായതിനാൽ ഇദ്ദേഹത്തിന് രണ്ടാമതും നുണ പരിശോധന നടത്തുകയായിരുന്നു.
Content Highlights:balabhaskar accident death case cbi conducter second polygraph test for kalabhavan soby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..