വൈറലായി കൂട്ടത്തല്ല്; ഒടുവില്‍ 'ചാച്ചായും' മറ്റുള്ളവരും പോലീസിന്റെ പിടിയില്‍


കൂട്ടത്തല്ലിന്റെ വീഡിയോയിൽനിന്നുള്ള ദൃശ്യം(ഇടത്ത്) എട്ടുപേരെയും പോലീസ് പിടികൂടിയപ്പോൾ(വലത്ത്) | Photo: Twitter.com|ANINewsUP

ന്യൂഡല്‍ഹി: കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ കൂട്ടത്തല്ലില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ ഇരുവിഭാഗം ചാട്ട് വില്‍പ്പനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കൂട്ടത്തല്ലിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാഗ്പാതിലെ തിരക്കേറിയ തെരുവിലാണ് പട്ടാപ്പകല്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വടികൊണ്ട് ഇരുകൂട്ടരും പരസ്പരം പൊതിരെ തല്ലുകയായിരുന്നു. ദൃക്‌സാക്ഷികളിലൊരാള്‍ വീഡിയോ പകര്‍ത്തി ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. നിരവധിപേരാണ് കൂട്ടത്തല്ലിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പെടെ പങ്കുവെച്ചത്.

ചെമ്പന്‍നിറത്തില്‍ വലിയ മുടിയുള്ള ഒരാളായിരുന്നു കൂട്ടത്തല്ലിലെ ശ്രദ്ധാകേന്ദ്രം. വീഡിയോ പങ്കുവെച്ച പലരും ഇയാളെ ഐന്‍സ്റ്റീന്‍ എന്നുവരെ വിളിച്ചു. എന്തായാലും വീഡിയോ വൈറാലയതോടെ സംഘര്‍ഷമുണ്ടാക്കിയവരെ ഭാഗ്പത് പോലീസ് പിടികൂടുകയായിരുന്നു.

ചാട്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് പിടികൂടുന്നതിന് മുമ്പ് വീഡിയോയിലെ 'താരമായ' 'ചാച്ചാ' എന്ന് ആളുകള്‍ വിളിച്ച വലിയ മുടിയുള്ള ഹരീന്ദര്‍ എന്ന വ്യക്തിയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.' സമീപത്തായി പുതിയ ചാട്ട് വില്‍പ്പനക്കാര്‍ വന്നതോടെ കച്ചവടത്തില്‍ കടുത്ത മത്സരമായി. മാത്രമല്ല, ഇവര്‍ എന്റെ കടയിലെ ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലെന്ന് പ്രചരിപ്പിച്ചു. എന്റെ ഉപയോക്താക്കളെ അവരുടെ കടയിലേക്ക് എത്തിച്ചു. തലേദിവസത്തെ ഭക്ഷണമാണ് ഞാന്‍ വില്‍ക്കുന്നതെന്ന് വരെ പറഞ്ഞുണ്ടാക്കി. നാലോ അഞ്ചോ തവണയോ ഇതാവര്‍ത്തിച്ചു. ഇതോടെയാണ് വഴക്കുണ്ടായത്'- ഹരീന്ദര്‍ പറഞ്ഞു. എന്നാല്‍ വീഡിയോ വൈറലായി മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ ഹരീന്ദര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കൈയോടെ പിടികൂടി. നിലവില്‍ എട്ടുപേരാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

Content Highlights: baghpat fight viral video eight arrested by police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented