സുജി കൃഷ്ണ|Screengrab: Mathrubhumi News
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സഹകരണ സ്ഥാപനങ്ങളുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. മാറനല്ലൂര്‍ സ്വദേശി സുജി കൃഷ്ണയെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ ചമഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ചിറയിന്‍കീഴ് താലൂക്കില്‍ സഹകരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്താണ് സുജി കൃഷ്ണ തട്ടിപ്പ് നടത്തിയിരുന്നത്. വിമാനത്താവളത്തിലും സഹകരണ ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് പണം വാങ്ങിയിരുന്നു. ജോലി കിട്ടാതായതോടെ പലരും അന്വേഷണം നടത്തിയപ്പോളാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.
സംഭവത്തില്‍ സജിത്ത് എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. തട്ടിപ്പിനിരയായവരെ സജിത്തുമായി ബന്ധപ്പെടുത്തിയിരുന്നത് സുജി കൃഷ്ണയാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ അറസ്റ്റിലായ വിവരമറിഞ്ഞ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, പോലീസ് അന്വേഷണത്തില്‍ സുജി കൃഷ്ണ വ്യാജ ഡോക്ടറാണെന്നും കണ്ടെത്തിയിട്ടുണ്ട്. അക്യുപങ്ചര്‍ ചികിത്സയുടെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഇവര്‍, ഇത് ഉപയോഗിച്ചാണ് ഡോക്ടര്‍ ചമഞ്ഞിരുന്നതെന്നും ജോലിത്തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം സുജി കൃഷ്ണയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: attingal co operative society job fraud case main accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..