കൂട്ടംകൂടി ഷട്ടില്‍കളി, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റം; യുവതി അടക്കം 3 പേര്‍ക്കെതിരേ കേസ്


എടപ്പാള്‍: വീട്ടുമുറ്റത്ത് കൂട്ടംകൂടി ഷട്ടില്‍ കളിക്കുന്നത് വിലക്കിയ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചതിന് തട്ടാന്‍പടിയിലും പാറപ്പുറത്തുമായി ഒരു യുവതിയടക്കം മൂന്നു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. എടപ്പാള്‍ തട്ടാന്‍പടിയിലെ ഒരു വീട്ടിലാണ് സംഭവം.

കുറച്ചുദിവസമായി സ്ഥിരമായി ഇവിടെ കൂട്ടം കൂടി ഷട്ടില്‍ കളിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് നിര്‍ത്തണമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കുകയുംചെയ്തിരുന്നു. ബുധനാഴ്ച വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ കളിനിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെയാണ് ആരോഗ്യപ്രവര്‍ത്തകരായ കെന്‍സുദ്ദീന്‍, പി. അബ്ദുള്‍ജലീല്‍, അനീഷ്, സുനില്‍, രാംദാസ് എന്നിവരെ ഇവര്‍ അസഭ്യംപറയുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുംചെയ്തത്.

ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ച് പൊന്നാനി എസ്.ഐ. ബേബിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി.

Content Highlights: attempt to attack health workers in edappal malappuram, police booked case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented