സജിത് രാജ്, പോലീസ് കണ്ടെത്തിയ ആയുധം | Photo: മാതൃഭൂമി
നെടുമങ്ങാട്: കോടതിയില്‍ സാക്ഷിപറഞ്ഞതിന്റെ പേരില്‍ വീടുകയറി കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. വലിയമല മുതിയന്‍കാവ് സ്വദേശി കണ്ണന്‍ എന്നുവിളിക്കുന്ന സജിത് രാജി(31)നെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുതിയന്‍കാവ് സ്വദേശിയുടെ വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടിത്തുറന്ന് മാരകായുധങ്ങളുമായി കണ്ണനും പട്ടാളം ബൈജുവും ചേര്‍ന്ന് സ്ത്രീകളെ ഉപദ്രവിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഉടമയെ വെട്ടുകത്തികൊണ്ടു വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. സമീപവാസികള്‍ ഓടിവന്നതിനാല്‍ ഇവര്‍ കൊണ്ടുവന്ന ആയുധം ഉപേക്ഷിച്ചശേഷം ഓടിപ്പോയി. സി.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സജിത് രാജിനെ പിടികൂടി.
വലിയമല പോലീസ് സ്റ്റേഷനില്‍ മാത്രം സജിത് രാജിന് 6 കേസുണ്ട്. പാലോട്, വലിയമല എന്നീ സ്റ്റേഷനുകളില്‍ 9 കേസുകള്‍ ഉണ്ട്. സജിത്രാജിന്റെ കൈയില്‍നിന്നും കുടല്‍മാല പുറത്തുവരുത്തുന്ന പ്രത്യേക തരം മൂര്‍ച്ചയുള്ള ആയുധം കണ്ടെത്തി. കൂടെയുണ്ടായിരുന്ന പട്ടാളം ബൈജുവിന് അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ.മാരായ ഷിഹാബുദീന്‍, വേണു, സി.പി.ഒ. സനല്‍രാജ്, രജിത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: attack using brutal weopen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..