അറസ്റ്റിലായ അനന്തു, അജയ്, ശ്രീജിത്ത്, ജോബിൻ
മൂവാറ്റുപുഴ: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കല്ലൂര്‍കാട് മരുതൂര്‍ സ്വദേശികളായ കാവുംപറമ്പില്‍ ശ്രീജിത്ത് (21) വളനിയില്‍ വീട്ടില്‍ ജോബിന്‍ (22) മഠത്തില്‍പറമ്പില്‍ അജയ് (18) നാരായണത്ത് പറമ്പില്‍ അനന്തു (22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രിയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍പോയി. സംഘത്തിലെ ജോബിന്‍ മോഷണ കേസിലെയും അനന്തു അടിപിടി കേസിലെയും പ്രതികളാണ്.
ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍, എസ്.ഐ വി.കെ.ശശികുമാര്‍, എ.എസ്.ഐ.മാരായ സി.എം.രാജേഷ്, സുനില്‍ സാമുവല്‍, സി.പി.ഒ മാരായ ബിബില്‍ മോഹന്‍, ജീന്‍സ് കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു.
Content Highlights: attack in muvattuppuzha taluk hospital all accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..