റെജിമോൻ(ടുട്ടുമോൻ) അജിത്ത്(അയ്യപ്പൻ) കരുണാമയൻ(പൊറിഞ്ചു)
തൃശ്ശൂര്‍: തോക്കുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ മൂന്നു പ്രതികളെ നെടുപുഴ പോലീസ് അറസ്റ്റുചെയ്തു.
കൈപ്പറമ്പിലെ ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ചാലക്കുടി പോട്ട പള്ളിപ്പുറം വീട്ടില്‍ റെജിമോന് (ടുട്ടുമോന്-31), നെടുപുഴ തെക്കുമുറി പള്ളിപ്പുറം വീട്ടില്‍ അജിത്ത് (അയ്യപ്പന്-32), പൂത്തോള്‍ പി.ആന്‍ഡ്.ടി. ക്വാര്‍ട്ടേഴ്സ് വെങ്ങര വീട്ടില്‍ കരുണാമയന്‍ (പൊറിഞ്ചു-23) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 11-ന് രാവിലെയാണ് സംഭവം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നുണ്ടായ ആക്രമണമായിരുന്നെന്ന് പോലീസ് പറഞ്ഞു.
നെടുപുഴ സ്വദേശി അമര്‍ജിത്ത്, മുകേഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അമര്‍ജിത്തിനെ മദാമ്മത്തോപ്പില് വച്ച് തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇതിനുശേഷം തെക്കുമുറിയില്വെച്ച് മുകേഷിനെയും ആക്രമിച്ചു. പരിക്കേറ്റവരും കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസിലെ നാലാം പ്രതി നെടുപുഴ സ്വദേശി സിനോയ് (28) സംഭവദിവസം തന്നെ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി റെജിമോന് 17 കേസുകളില്‍ പ്രതിയാണ്.രണ്ടാംപ്രതി അജിത്ത്, മൂന്നാം പ്രതി കരുണാമയന്‍ എന്നിവര്‍ കവര്‍ച്ചക്കേസുകളിലും പ്രതികളാണ്.
ഫോണ്‍ ഓഫ് ചെയ്തിട്ടും കുടുങ്ങി
സംഭവദിവസം തന്നെ ഫോണുകള്‍ ഓഫ് ചെയ്തശേഷം ഒളിവില്‍ പോയ പ്രതികളെ കുടുക്കിയത് പോലീസിന്റെ നിരന്തര നിരീക്ഷണംകൊണ്ടാണ്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ നിരീക്ഷണത്തിലാക്കിയതില്‍ നിന്നാണ് മറ്റാരുടെയോ ഫോണുകളില്‍നിന്ന് ഇവര്‍ ബന്ധപ്പെടുന്ന വിവരം കിട്ടിയത്. അങ്കമാലി, ചാലക്കുടി, പൂമല എന്നിവിടങ്ങളില്‍ താമസിച്ചശേഷമാണ് കൈപ്പറമ്പിലെ ലോഡ്ജിലെത്തിയത്. സംഭവദിവസം പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പണയംവെച്ച ശേഷം സംസ്ഥാനം വിടാനായിരുന്നു ഇവരുടെ പദ്ധതി.
എന്നാല്‍ കൈപ്പറമ്പിലെ ലോഡ്ജില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ പ്രതികള്‍ എത്തിയ വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.സി. ബൈജു, എ.എസ്.ഐ.മാരായ ശ്രീനാഥ്, ബാലസുബ്രഹ്മണ്യന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് കൃഷ്ണന്, പ്രദീപ്, അഭിലാഷ്, സി.പി.ഒ.മാരായ രധീഷ് കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..