
അറസ്റ്റിലായ സാജൻ
കൊല്ലം : വീട്ടമ്മയെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. മങ്ങാട് ചാമുണ്ഡി തെക്കതില്‍ സാജന് (36) ആണ് അറസ്റ്റിലായത്.
അറസ്റ്റുവിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രതിയുടെ അമ്മ ചുവരില്‍ തലയിടിച്ചും പ്രതി വിലങ്ങുകൊണ്ട് തലയ്ക്കിടിച്ചും സ്വയം മുറിവേല്‍പ്പിച്ചു.
വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് ഇയാള്‍ വീട്ടമ്മയെ ആക്രമിച്ചത്.
2015-ലും 2019-ലുമായി രണ്ടുതവണ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കാപ്പ കേസിലും ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസിലും പ്രതിയാണ് ഇയാള്‍.
ചാമുണ്ഡിക്ഷേത്രത്തിനടുത്ത് വയലില്‍ പുത്തന്‍വീട്ടില്‍ രാഗേഷിന്റെ ഭാര്യ പ്രീതയെ തിരുവോണദിവസം രാത്രി പത്തരയോടെയാണ് ഇയാള്‍ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചൊവ്വാഴ്ച ഒളിത്താവളത്തില്‍നിന്നാണ് പിടികൂടിയത്. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് സാഹസികമായാണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ സ്റ്റേഷനിലെത്തിയ ഇയാളുടെ അമ്മ സ്റ്റേഷന്റെ ചുവരില്‍ തലയിടിച്ച് സ്വയം മുറിവേല്‍പ്പിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയും കൈവിലങ്ങുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിലും പോലീസ് ഇയാളുടെപേരില്‍ കേസെടുത്തിട്ടുണ്ട്.
കിളികൊല്ലൂര്‍ എസ്.എച്ച്.ഒ. കെ.വിനോദ്, എസ്.ഐ.മാരായ അനീഷ്, ശ്രീനാഥ്, താഹാകോയ, അന്‍സര്‍ ഖാന്, ജയന് സക്കറിയ, എ.എസ്.ഐ. പ്രകാശ് ചന്ദ്രന്, സി.പി.ഒ.മാരായ സാജ്, ഡെല്ഫിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..