വനിതാ പോലീസിന് നേരേ ആക്രമണം, കഴുത്തില്‍ പിടിച്ച് വലിച്ചിഴച്ചു; യുഎസ് വനിത അറസ്റ്റില്‍


Screengrab: Youtube.com|Mathura News 24

ആഗ്ര(ഉത്തർപ്രദേശ്): വനിതാ പോലീസിനെ ആക്രമിച്ച സംഭവത്തിൽ യു.എസ്. വനിത അറസ്റ്റിൽ. കഴിഞ്ഞ അഞ്ചുവർഷമായി മഥുരയിൽ താമസിക്കുന്ന റെവേക്ക(രാധാ ദാസി)യെയാണ് വനിതാ സബ് ഇൻസ്പെക്ടർ റീതുവിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. വൃന്ദാവൻ നഗരത്തിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ ഇവർ ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇൻസ്പെക്ടറുടെ പരാതി.

കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസിന്റെ സഹായത്തോടെ വൃന്ദാവനിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ റെവേക്ക ഇത് തടയുകയായിരുന്നു. പൊതുസ്ഥലത്ത് നിർമിച്ച ഒരു കുടിൽ പൊളിച്ചുനീക്കുന്നതിനിടെയായിരുന്നു നാടകീയരംഗങ്ങളുണ്ടായത്. ജെ.സി.ബി.യ്ക്ക് മുന്നിൽ ഇരിപ്പുറപ്പിച്ച റെവേക്ക അധികൃതരുടെ നടപടികൾ തടസപ്പെടുത്തി. തുടർന്ന് വനിതാ പോലീസ് ഇൻസ്പെക്ടർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇൻസ്പെക്ടറെ ആക്രമിച്ചത്. ഇൻസ്പെക്ടറുടെ കഴുത്തിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തന്റെ ഗുരുവിന്റെ ഉടമസ്ഥതയിലുള്ള കുടിലാണെന്നും അത് പൊളിക്കരുതെന്നുമാണ് യുഎസ് വനിത പറഞ്ഞതെന്ന് സർക്കിൾ ഓഫീസർ ഗൗരവ് ത്രിപാഠി പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും നിലവിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:attack against woman police officer us woman arrested in mathura

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented