യുവതിയെ അയല്‍ക്കാരന്‍ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചു; അമ്മയ്ക്കും മറ്റൊരാള്‍ക്കും പരിക്ക്


പ്രതീകാത്മക ചിത്രം

പരവൂർ:പട്ടാപ്പകൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കലയ്ക്കോട് പെരുംകുളം വയലിൽ തിരുവാതിരയിൽ അനിയുടെ ഭാര്യ മിനിയാണ് അക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ഗോകുലിന്റെ പേരിൽ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കോഴികളുടെ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞതിനാണ് അക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു. യുവതിയെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും നിലത്തിട്ടു മർദിക്കുകയും ചെയ്തു.യുവതിയുടെ വയോധികയായ അമ്മയെയും തള്ളിയിട്ടു. യുവതിയെ നെടുങ്ങോലം ഗവ. രാമറാവു താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാൻ വന്ന വാഹനത്തിന്റെ ഡ്രൈവർ പ്രേംകുമാറിനെയും പ്രതി ആക്രമിച്ചു. കൈ ഒടിയുകയും പരിക്കേൽക്കുകയും ചെയ്ത പ്രേംകുമാറും ചികിത്സയിലാണ്.

പ്രതി നിരീക്ഷണത്തിലാണെന്നും ഉടനെ പിടിയിലാകുമെന്നും പരവൂർ ഇൻസ്പെക്ടർ സംജിത് ഖാനും എസ്.ഐ. വിജിത് കെ.നായരും അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented