അറസ്റ്റിലായ പ്രതികളിലൊരാൾ(ഇടത്ത്) അതിക്രമത്തിനിരയായ ഡോക്ടർ(വലത്ത്) Screengrab: Mathrubhumi News
തിരുവനന്തപുരം: ജില്ലയില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അര്‍ധരാത്രി അതിക്രമത്തിനിരയായത്. ചികിത്സയ്‌ക്കെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി.
അര്‍ധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേര്‍ മെഡിക്കല്‍ സെന്ററിലെത്തിയത്. ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്‌സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം.
ചികിത്സ നടത്തുന്ന മുറിയിലേക്ക് കയറുന്നതിന് മുമ്പ് ചെരിപ്പ് ഊരാന്‍ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പ് ഊരി എറിയുകയുമായിരുന്നു. ഡോക്ടര്‍ മാറിനിന്നതോടെ തൊട്ടടുത്തുണ്ടായിരുന്ന നഴ്‌സിന്റെ ദേഹത്താണ് ചെരിപ്പ് വീണത്. പിന്നാലെ ഡോക്ടറെയും നഴ്‌സിനെയും ആക്രമിക്കാനും പ്രതികള്‍ മുതിര്‍ന്നു. സുരക്ഷാജീവനക്കാരനെത്തിയാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശികളായ അനസ്, സമദ് എന്നിവരാണ് അറസ്റ്റിലായത്. അനസ് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഡോക്ടര്‍ക്ക് നേരേ നടന്ന അതിക്രമത്തില്‍ ഐ.എം.എ. ചിറയിന്‍കീഴ് ഘടകം പ്രതിഷേധം രേഖപ്പെടുത്തി.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. മദ്യലഹരിയിലെത്തിയ രണ്ടുപേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും ആക്രമിച്ചത്. ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ എറണാകുളം ആലുവയിലും ഡോക്ടര്‍ക്ക് നേരേ ആക്രമണമുണ്ടായി. ഈ കേസിലെ പ്രതി പത്ത് ദിവസങ്ങള്‍ക്ക് ശേഷം പോലീസില്‍ കീഴടങ്ങുകയായിരുന്നു.
Content Highlights: attack against woman doctor in attingal thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..