ആക്രമണത്തിനിരയായ കൗൺസിലർ അംബിക | Screengrab: Mathrubhumi News
കൊച്ചി: കൊച്ചിയില്‍ മാലിന്യം തള്ളുന്നത് തടഞ്ഞ വനിതാ കൗണ്‍സിലര്‍ക്ക് നേരെയും ആക്രമണം. കുന്നുപുറം ഡിവിഷന് കൗണ്‍സിലര്‍ അംബികയ്ക്കാണ് തലയ്ക്ക് അടിയേറ്റത്. മാലിന്യം തള്ളാനെത്തിയ സ്ത്രീയുടെ സഹോദരനാണ് ആക്രമിച്ചതെന്ന് അംബിക പറഞ്ഞു.
മാലിന്യം തള്ളിയത് ചോദ്യംചെയ്ത കടവന്ത്ര കൗണ്‍സിലറുടെ ഭര്‍ത്താവിനെ കഴിഞ്ഞദിവസം കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവ് സി.വി. ലോനപ്പന് നേരേയാണ് വധശ്രമമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന് കാറിടിച്ച് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മറ്റൊരു കൗണ്‍സിലര്‍ക്ക് നേരേയും ആക്രമണമുണ്ടായെന്ന വിവരവും പുറത്തുവരുന്നത്.
അതേസമയം, കൗണ്‍സിലര്‍മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നവര്‍ക്കെതിരേ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇടപ്പള്ളി ദേശീയപാതയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ക്രിമിനല്‍ സംഘങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: attack against woman councilor in kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..