
മുനീർ
കാസര്‍കോട്: ബാറില്‍ ബഹളമുണ്ടാക്കിയ ആളെ പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം. എസ്ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. നുള്ളിപ്പാടിയില്‍ ദേശീയ പാതക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലില്‍ സന്ധ്യയോടെയാണ് സംഭവം.
മദ്യപിച്ച് ഒരാള്‍ അക്രമം നടത്തുന്നുവെന്ന് ബാര്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്ളൈയിങ് സ്ക്വാഡിലുണ്ടായിരുന്ന കോണ്‍സ്റ്റബിളും ഡ്രൈവറും കൂടി ബാറില്‍ പരിശോധനക്ക് എത്തി. തുടര്‍ന്ന് ബാറിലുണ്ടിരുന്ന ബദ്രിയ സ്വദേശി മുനീര്‍ എന്ന മുന്ന പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ വീണ്ടും ബഹളം വെച്ചതിനേ തുടര്‍ന്ന് ടൗണ്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി.
ഇതിനിടെ ബാറില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു കാറിന്റെ വൈപ്പര്‍ അഴിച്ച് പോലീസിനെ ആക്രമിച്ചു. ഈ ആക്രമത്തിലാണ് ടൗണ്‍ എസ്ഐ വിഷ്ണുപ്രസാദിന്റെ നെറ്റിക്ക് പരിക്കേറ്റത്. മറ്റ് മൂന്ന് പോലീസുകാര്‍ക്കും പരിക്കുണ്ട്. നാല് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയ മുന്നയെ പിന്നീട് പോലീസ് കീഴടക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജയില്‍മോചിതനായത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..