അപകടകരമായി കാറോടിച്ചതിന് പിടികൂടി, മദ്യലഹരിയില്‍ ആക്രമണം; നിയമവിദ്യാര്‍ഥികള്‍ പിടിയില്‍


മുഹമ്മദ് അസ്ലം, നേഹ റോസ്

കുമ്പളങ്ങി: കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ഥികളായ കാക്കനാട് വാഴക്കാല അയ്യമ്പ്രത്ത് വീട്ടില്‍ മുഹമ്മദ് അസ്ലം (23), ഫോര്‍ട്ടുകൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന എടയക്കുന്നം കോച്ചേരില്‍ വീട്ടില്‍ നേഹ റോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അപകടകരമായ രീതിയില്‍ കാറോടിച്ച ഇവരെ കുമ്പളങ്ങി കല്ലഞ്ചേരി റോഡില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ആ സമയത്ത് നേഹയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ട് ഇവരെ കുമ്പളങ്ങി ആശുപത്രിയില്‍ എത്തിച്ചു.

ഡോക്ടര്‍ അവധിയിലായതിനാല്‍, ഇവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫും തമ്മില്‍ ചികിത്സയെച്ചൊല്ലി തര്‍ക്കമായി. തുടര്‍ന്ന് ഇവര്‍ നഴ്സിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.യെയും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented