പോലീസ് കസ്റ്റഡിയിലെടുത്ത മോഹൻദാസ്(ഇടത്ത്) ബിന്ദു അമ്മിണിയെ മർദിക്കുന്ന ദൃശ്യങ്ങൾ
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മര്‍ദിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൊടിയില്‍ സ്വദേശി മോഹന്‍ദാസിനെയാണ് വെള്ളയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
അതേസമയം, ബിന്ദു അമ്മിണിക്കെതിരേ മോഹന്‍ദാസിന്റെ ഭാര്യയും വെള്ളയില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ ബിന്ദു അമ്മിണി മര്‍ദിച്ചെന്ന് പറഞ്ഞാണ് മോഹന്‍ദാസിന്റെ ഭാര്യ റീജ വ്യാഴാഴ്ച പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷിച്ച് തുടര്‍നടപടിയെടുക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞദിവസം വൈകിട്ടാണ് കോഴിക്കോട് ബീച്ചില്‍വെച്ച് ബിന്ദു അമ്മിണിക്ക് മര്‍ദനമേറ്റത്. മദ്യലഹരിയില്‍ ചിലര്‍ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാള്‍ ആക്രമിച്ചെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും ഇവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിന്ദു അമ്മിണിക്ക് നേരേ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോയിടിച്ചു വീഴ്ത്തിയിരുന്നു. ഇത് മനഃപൂര്‍വ്വം ഇടിച്ചുവീഴ്ത്തിയതാണെന്നായിരുന്നു അവരുടെ ആരോപണം.
Content Highlights: attack against activist bindu ammini in kozhikode accused in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..