എ.ടി.എം. കൊള്ളനടന്ന തിരുപ്പൂർ കൂലിപാളയത്തുള്ള ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എം. കൗണ്ടർ
തിരുപ്പൂര്‍: ലക്ഷക്കണക്കിന് രൂപയടങ്ങിയ എ.ടി.എം. മെഷീന്‍ കാറിലെത്തിയ സംഘം പൊളിച്ചു കടത്തി. തിരുപ്പൂര്‍-ഊത്തുക്കുളി റോഡ് കൂലിപാളയം കവലയിലെ ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മിലാണ് കൊള്ള നടന്നത്.
ഞായറാഴ്ച രാവിലെ എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ ചെന്നവരാണ് യന്ത്രം കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ എ.ടി.എമ്മിലെത്തിയ നാല് പേര്‍ എ.ടി.എം. കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചതും. തുടര്‍ന്ന്, യന്ത്രം ഒരു കാറില്‍ക്കയറ്റി കൊണ്ടുപോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ യന്ത്രം കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഈറോഡ് പെരുംതുറയ്ക്കടുത്ത് വിജയമംഗലത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഫെബ്രുവരി പത്തൊന്‍പതിനാണ് എ.ടി.എമ്മില്‍ പതിനഞ്ച് ലക്ഷം രൂപ നിറച്ചതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കൊള്ളയടിക്കപ്പെട്ട സമയത്ത് യന്ത്രത്തില്‍ എത്ര പണമുണ്ടായിരുന്നു എന്നതിന്റെ കണക്കുകള്‍ എടുത്തുവരുന്നതെയുള്ളൂ. ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍നിന്നാണ് യന്ത്രം മോഷണം പോയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..