ആര്യന്റെ ജയില്‍മോചനം, ആരാധകരുടെ തിക്കുംതിരക്കും; ജയില്‍ പരിസരത്ത് നടന്നത് കൂട്ട പോക്കറ്റടി


Photo: PTI & ANI

മുംബൈ: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്റെ ജയില്‍മോചനം ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ ജയില്‍ പരിസരത്ത് നടന്നത് കൂട്ട പോക്കറ്റടി. ആര്യന് ജാമ്യം ലഭിച്ചതറിഞ്ഞ് ആര്‍തര്‍ റോഡ് ജയില്‍ പരിസരത്ത് ആളുകള്‍ കൂട്ടമായി എത്തിയതോടെയാണ് കള്ളന്മാര്‍ അവസരം മുതലാക്കിയത്.

വെള്ളി,ശനി ദിവസങ്ങളിലായി ആര്‍തര്‍ റോഡ് ജയിലിന് പുറത്തുവെച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് പത്തിലേറെ പരാതികളാണ് പോലീസിന് ലഭിച്ചത്. ഈ പരാതികളിലെല്ലാം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയിലില്‍നിന്നിറങ്ങുന്ന ആര്യനെ കാണാന്‍ വന്‍ജനക്കൂട്ടമാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ഇതിനിടെയാണ് പലരുടെയും മൊബൈല്‍ ഫോണുകളും പഴ്‌സുകളും നഷ്ടപ്പെട്ടത്. തിക്കുംതിരക്കും മുതലാക്കി പോക്കറ്റടിക്കാരും സ്ഥലത്തെത്തിയതായാണ് പോലീസിന്റെ നിഗമനം.

മൂന്നാഴ്ചയിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആര്യന്‍ഖാന്‍ ജയില്‍മോചിതനായത്. വ്യാഴാഴ്ച കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതിനാല്‍ ജയില്‍മോചനവും വൈകുകയായിരുന്നു. പിതാവ് ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്യനെ സ്വീകരിക്കാന്‍ ശനിയാഴ്ച ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു.

കര്‍ശനമായ ഉപാധികളോടെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളയുള്ള മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പാര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, രാജ്യംവിട്ട് പോകരുത്, എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി. ഓഫീസില്‍ ഹാജരാകണം, മുംബൈ വിട്ടുള്ള യാത്രയ്ക്ക് എന്‍.സി.ബി.യുടെ അനുമതി തേടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍. ആര്യന് വേണ്ടി നടിയും ഷാരൂഖിന്റെ സുഹൃത്തുമായ ജൂഹി ചൗളയാണ് ആള്‍ജാമ്യം നിന്നിരിക്കുന്നത്.

Content Highlights: aryan khan jail release pick pocketers stolen mobile phones from arthur road jail compound

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented