ഹർഷിത| Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിത ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഒ.എല്‍.എക്സില്‍ സെക്കന്‍ഡ് ഹാന്‍ഡ് സോഫ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഹര്‍ഷിത തട്ടിപ്പിനിരയായത്. സോഫ വാങ്ങാനെന്ന പേരില്‍ ബന്ധപ്പെട്ടയാള്‍ അക്കൗണ്ടില്‍നിന്ന് 34,000 രൂപ തട്ടിയെടുത്തു. സംഭവത്തില്‍ സിവില്‍ ലൈന്‍സ് പോലീസ് വഞ്ചനക്കുറ്റത്തിനു കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ വിപണന വേദിയായ ഒ.എല്‍.എക്സില്‍ സോഫ വില്‍ക്കാനുണ്ടെന്ന് ഹര്‍ഷിത പരസ്യപ്പെടുത്തിയിരുന്നു. ഒരാള്‍ താത്പര്യപ്പെട്ടു രംഗത്തെത്തി. സോഫയുടെ വില പറഞ്ഞുറപ്പിച്ചു. ഹര്‍ഷിതയെ വിശ്വസിപ്പിക്കാന്‍ അയാള്‍ ചെറിയൊരു തുക അക്കൗണ്ടിലിട്ടു കൊടുത്തു. പിന്നീട്, ഹര്‍ഷിതയുടെ അക്കൗണ്ടില്‍ നിന്നും രണ്ടുഗഡുക്കളായി 34,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയും നഷ്ടപ്പെട്ടതായി ഹര്‍ഷിത പരാതിയില്‍ പറഞ്ഞു. ബാര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ നല്‍കുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പതിവുരീതി.
ഇരയെ വിശ്വസിപ്പിക്കാന്‍ ആദ്യം ബാര്‍ കോഡ് അയച്ചുകൊടുക്കും. ചെറിയൊരു തുക അഡ്വാന്‍സെന്ന പേരില്‍ അക്കൗണ്ടിലയയ്ക്കുകയും ചെയ്യും. അതുവഴി ഇരകളുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യും. നേരില്‍ ഇടപാടുനടത്താതെ ഓണ്‍ലൈന്‍ വഴി തന്നെ ആശയവിനിമയം നടത്തുന്നതാണ് തട്ടിപ്പുകാരുടെ പതിവുരീതി.
Content Highlights: aravind kejriwals daughter loses money through online fraud


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..