മോൻസൻ മാവുങ്കൽ Photo: facebook.com|DrMonsonMavunkal
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിനെ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
മോണ്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരേ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തട്ടിപ്പിനായി എച്ച്.എസ്.ബി.സി. ബാങ്കിന്റെ പേരിലടക്കം ഇയാള്‍ വ്യാജരേഖകള്‍ നിര്‍മിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍വിട്ട് കോടതി ഉത്തരവിട്ടത്. താന്‍ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ചാണ് മോണ്‍സന്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.
അതിനിടെ, മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും ചൊവ്വാഴ്ച റെയ്ഡ് നടത്തി. മോണ്‍സന്റെ ആഡംബരവാഹനങ്ങളുടെ വിവരങ്ങളാണ് കസ്റ്റംസ് പ്രധാനമായും ശേഖരിച്ചത്. പത്ത് വാഹനങ്ങള്‍ വിദേശ രജിസ്‌ട്രേഷനിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇയാളുടെ പുരാവസ്തുശേഖരത്തെക്കുറിച്ചും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ആനക്കൊമ്പ് ഉള്‍പ്പെടെ കണ്ടതിനാലാണ് വനംവകുപ്പും ചൊവ്വാഴ്ച പരിശോധനക്കെത്തിയത്. വീട്ടിലെ പുരാവസ്തുക്കളെക്കുറിച്ച് വനംവകുപ്പും വിശദമായ പരിശോധനയാണ് നടത്തുന്നത്.
Content Highlights: antique cheating case no bail for monson mavunkal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..