Screengrab: Google Maps
പന്തളം: സംഘപരിവാറിന്റെ സജീവപ്രവർത്തകനായിരുന്ന മുളമ്പുഴ ശിവഭവനിൽ എം.സി.സദാശിവന്റെ വീട്ടുമുറ്റത്ത് ഉദകക്രിയ നടത്തുന്ന രീതിയിലുള്ള സാമൂഹികവിരുദ്ധപ്രവർത്തനം നടത്തി.
തിങ്കളാഴ്ച രാത്രിയിലാണ് മുറ്റത്ത് ചാണകം മെഴുകിയതിനുശേഷം സമീപത്തായി ഉരുളി കമഴ്ത്തി ചാണക ഉരുളകളും വാഴക്കായയും വെച്ചത്. ഇതിനടുത്തായി ആർ.എസ്.എസ്. എന്നെഴുതിയ കൊടിയും കുത്തിയിട്ടുണ്ട്.
ആർ.എസ്.എസിന്റെ സജീവപ്രവർത്തകനും ബി.എം.എസ്. മേഖലാ വൈസ് പ്രസിഡന്റും ബി.ജെ.പി. ഏരിയാ കമ്മിറ്റിയിൽ അംഗവുമായിരുന്നു സദാശിവൻ. പന്തളത്ത് ബി.ജെ.പി.യിലെ പുനഃസംഘടനയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സംഘടനയിൽനിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്ന് സദാശിവൻ പറഞ്ഞു.
പന്തളം പോലീസിൽ പരാതി നൽകിയതായും നീതിയുക്തമായ അന്വേഷണം നടത്തി ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനുള്ള നടപടി പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സദാശിവൻ പറഞ്ഞു.
Content Highlights:anti social activities against former sanghpariwar worker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..