ഇടത്തുനിന്ന്- അബ്ദുൾറഹ്‌മാൻ, അൻജന ഷാജൻ, സൽമാൻ, അൻസി കബീർ. ഫോട്ടോ: മാതൃഭൂമി
കൊച്ചി: കൊച്ചിയിലെ അപകടത്തില്‍ ദുരൂഹതകളില്ലെന്ന് മുന്‍ മിസ് കേരള വിജയികളുടെ സുഹൃത്തും ഫാഷന്‍മോഡലുമായ ഇ.ഡി. സല്‍മാന്‍. തങ്ങള്‍ അഞ്ചുപേരാണ് സുഹൃത്ത്‌സംഘത്തിലുണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേരെ നഷ്ടമായെന്നും സല്‍മാന്‍ വേദനയോടെ പറഞ്ഞു. മുന്‍ മിസ് കേരള അന്‍സി കബീര്‍, അന്‍ജന ഷാജന്‍ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റേതായിരുന്നു. ഈ കാറാണ് നവംബര്‍ ഒന്നിന് അപകടത്തില്‍പ്പെട്ടത്.
തൃശ്ശൂര്‍ കോണാത്തുകുന്ന് എടപ്പുള്ളി വീട്ടില്‍ സല്‍മാനും(25) അന്‍സി കബീറും അന്‍ജനയും അബ്ദുള്‍റഹ്‌മാനും ആഷിഖുമെല്ലാം ഒരു സുഹൃത്ത് സംഘത്തിലുള്ളവരാണ്. അപകടം നടന്ന ദിവസം സല്‍മാനും ഇവര്‍ക്കൊപ്പം നമ്പര്‍ 18-ലെ പാര്‍ട്ടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കണ്ണൂരില്‍ ഷൂട്ടിങ്ങുള്ളതിനാല്‍ തന്റെ വാഹനം സുഹൃത്തുക്കളെ ഏല്‍പ്പിച്ച് സല്‍മാന്‍ മടങ്ങി. ഇതിനുപിന്നാലെയാണ് ഉറ്റസുഹൃത്തുക്കളുടെ അപകടവിവരം അറിയുന്നത്.
'ഞങ്ങള്‍ അഞ്ചുപേരാണെങ്കിലും ഒരുമനസ്സായിരുന്നു. അപകടത്തില്‍ മൂന്നുപേരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. മാസങ്ങളായി ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല. അബ്ദുള്‍റഹ്‌മാന്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനാലാണ് അബ്ദുറഹ്‌മാന്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഒത്തുചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ കണ്ണൂരില്‍ ഷൂട്ടിങ്ങുണ്ടായതിനാല്‍ എനിക്ക് അവര്‍ക്കൊപ്പം ചേരാനായില്ല. വാഹനം അവര്‍ക്ക് കൈമാറിയശേഷം ഞാന്‍ കണ്ണൂരിലേക്ക് പോയി. ഇതിനിടെ, അവരെ ഫോണില്‍ ബന്ധപ്പെടുകയും ഹോട്ടലിലെ വിശേഷങ്ങള്‍ അവര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ഞങ്ങള്‍ക്കെല്ലാം അറിയാം. അദ്ദേഹം ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. അന്നേദിവസം അവരെല്ലാം അതീവസന്തോഷത്തിലായിരുന്നു. ആ ഒത്തുചേരലില്‍ അവര്‍ എന്നെ മിസ് ചെയ്തിരുന്നു- സല്‍മാന്‍ പറഞ്ഞു.
ഫാഷന്‍മോഡലായ സല്‍മാന്‍ 2017-ല്‍ കോഴിക്കോട് നടന്ന മിസ് മലബാര്‍ മത്സരത്തിനിടെയാണ് അന്‍സിയെ പരിചയപ്പെടുന്നത്. അതേവേദിയില്‍ നടന്ന മിസ്റ്റര്‍ കേരള മത്സരത്തില്‍ മിസ്റ്റര്‍ പേഴ്‌സണാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത് സല്‍മാനായിരുന്നു. ഇതാണ് ഇരുവരുടെയും പരിചയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് അന്‍സി വഴി അന്‍ജനയെയും പരിചയപ്പെട്ടു. സല്‍മാനാണ് തന്റെ സുഹൃത്തുക്കളായ ആഷിഖിനെയും അബ്ദുള്‍റഹ്‌മാനെയും യുവതികള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ ഇവര്‍ അഞ്ച് പേരും സുഹൃത്ത്‌സംഘമായി മാറി. അന്‍ജനയും അബ്ദുറഹ്‌മാനും ഇതിനിടെ പ്രണയത്തിലായെന്നും ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സല്‍മാന്‍ വെളിപ്പെടുത്തി. പക്ഷേ, വിധി മറ്റൊന്നാവുകയായിരുന്നു- സല്‍മാന്‍ പറഞ്ഞു.
സംഭവദിവസം രാത്രി 11 മണിയോടെ അന്‍സി സല്‍മാനെ ഫോണില്‍വിളിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സൈജു ഇവരെ പിന്നീട് പിന്തുടര്‍ന്നതെന്ന് അറിയില്ലെന്നും സല്‍മാന്‍ പ്രതികരിച്ചു.
'കുണ്ടന്നൂരില്‍വെച്ച് വാഹനം തട്ടിയപ്പോള്‍ സൈജു അവിടെ എത്തുകയും രാത്രി തങ്ങാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ അവര്‍ അത് നിരസിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സൈജു അവരുടെ കാര്യത്തില്‍ ഇത്രയധികം താത്പര്യം കാണിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ അവരെ ഉപദ്രവിക്കാനോ മറ്റോ ലക്ഷ്യമിട്ടാണ് സൈജു അങ്ങനെ പെരുമാറിയതെന്ന് ഞാന്‍ കരുതുന്നില്ല. അപകടം നടക്കുമ്പോള്‍ അദ്ദേഹം അല്പം ദൂരെയായിരുന്നു. അപകടത്തിന് ശേഷം അബ്ദുള്‍റഹ്‌മാനുമായി ഞാന്‍ സംസാരിച്ചിരുന്നു. അപകടത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്നും ഹോട്ടലുടമയ്‌ക്കോ സൈജുവിനോ ഒരു പങ്കുമില്ലെന്നുമാണ് അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞത്. ബൈക്ക് യാത്രക്കാരന്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടം സംഭവിക്കാനിടയാക്കിയത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി അബ്ദുള്‍റഹ്‌മാന്‍ വാഹനം ഇടത്തോട്ട് വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ഇതാണ് അന്ന് സംഭവിച്ചത്'- സല്‍മാന്‍ വിശദീകരിച്ചു.
നമ്പര്‍ 18 ഹോട്ടലില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 'യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണം. ഉറ്റസുഹൃത്തുക്കളുടെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് ഞങ്ങള്‍. ഇതിനെല്ലാം പുറമേ ഉറ്റസുഹൃത്തുക്കളുടെ മരണത്തിന് കാരണമായ അപകടത്തില്‍ അബ്ദു നിയമനടപടികളും നേരിടുകയാണ്-സല്‍മാന്‍ പറഞ്ഞു.
മാതൃഭൂമി ഡോട്ട് കോമുമായി എറണാകുളത്തെ ഹോട്ടലില്‍നിന്ന് സംസാരിക്കുമ്പോള്‍ വാഹനാപകട കേസില്‍ പ്രതിയായ അബ്ദുള്‍റഹ്‌മാനും സല്‍മാനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് അബ്ദുള്‍റഹ്‌മാനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. റിമാന്‍ഡിലായിരുന്ന ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
തൃശ്ശൂര്‍ സ്വദേശിയായ സല്‍മാന്‍ വര്‍ഷങ്ങളായി മോഡലിങ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് ബിസിനസിലടക്കം സജീവമായിരുന്നു അബ്ദുള്‍റഹ്‌മാന്‍. അപകടത്തില്‍ മരിച്ച ആഷിഖ് മസ്‌ക്കറ്റിലെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു. എന്നാല്‍ കോവിഡ് കാരണം ആഷിഖിന് മസ്‌ക്കറ്റിലേക്ക് തിരികെപോകാനായില്ല. തുടര്‍ന്ന് പൂണെയിലെ ഒരുസ്ഥാപനത്തില്‍ ജോലിക്ക് കയറി. ആഷിഖും അബ്ദുള്‍റഹ്‌മാനും സല്‍മാനും തൃശ്ശൂരിലെ കോളേജില്‍ ഒരുമിച്ച് പഠിച്ചവരുമാണ്.
Content Highlights: ansi kabeer anjana shajan ashiq accident death their close friend ed salman response
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..